സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാൽ എത്ര തന്നെ പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും ഇന്ത്യയിൽ സ്ത്രീധനം എന്ന സമ്പ്രദായം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു വരന് ലഭിച്ച സ്ത്രീധനത്തെ കുറിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
സ്ത്രീധനം എത്ര നൽകുന്നുവെന്ന് ഒരാൾ മെെക്കിൽ വിളിച്ചുപറയുന്നുണ്ട്. മൂന്ന് കിലോഗ്രാം വെള്ളി, ഒരു പെട്രോൾ പമ്പ്, 210 ബിഗാ ഭൂമി തുടങ്ങി 15.65 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വധുവിന്റെ കുടുംബക്കാർ വരന് നൽകുന്നത്. സോനു അജ്മീർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
2.5 മില്യൺ ലെെക്കും 57.1 മില്യൺ വ്യൂസും ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി കമന്റും വരുന്നുണ്ട്. എന്നാൽ എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല. മെെക്കിൽ സംസാരിക്കുന്ന ആൾ ഹിന്ദിയാണ് സംസാരിക്കുന്നത്. വിവാഹചടങ്ങിനിടെയാണ് ഇത്തരം ഒരു ആചാരം നടത്തുന്നത്. വധു മുഖം മറച്ച് ഇരിക്കുന്നതും വീഡിയോയിൽ കാണാം. വധുവിന്റെ മുന്നിൽ നിരവധി പെട്ടികളും അടുക്കിവച്ചിട്ടുണ്ട്.
'ഇത്തരം അബന്ധങ്ങൾ നിർത്തുക', 'സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ്', 'ഇത് രാജസ്ഥാൻ ആണോ', 'പൊലീസിനെ വിളിക്കണം,'ഇങ്ങനെയുള്ളവർ രാജ്യത്തിന് നാശം', 'എവിടെ പൊലീസ്? എവിടെ കോടതി', 'ഇത് കല്യാണമല്ല ബിസിനസ് ആണ്' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |