ലീഡ്സ്: ഹെഡിംഗ്‌ലിയിൽ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് കാഴ്ച്വച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലായി രണ്ടു സെഞ്ച്വറികൾ താരം സ്വന്തമാക്കി. പന്തിന് മുമ്പ്, ഒരേ ടെസ്റ്റിൽ രണ്ട് സെഞ്ച്വറി നേടിയ ഏക വിക്കറ്റ് കീപ്പർ സിംബാബ്‌വെയുടെ ആൻഡി ഫ്ലവർ ആയിരുന്നു. ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റും കരിയറിലെ ഏറ്റവും മികച്ച സ്ഥാനം മെച്ചപ്പെടുത്തിയതായി ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.
ലീഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 134 ഉം രണ്ടാം ഇന്നിംഗ്സിൽ 118 ഉം റൺസാണ് പന്ത് നേടിയത്. തോറ്റെങ്കിലും മികച്ച കരിയറും നേട്ടങ്ങളുമാണ് താരം സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം ഒറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാരനായി മാറുന്നത്, അതിൽ 3 എണ്ണം രണ്ടാം ഇന്നിംഗ്സിലും 6 എണ്ണം ആദ്യ ഇന്നിംഗ്സിലുമായിരുന്നു.
വിദേശ മണ്ണിൽ ഇതിനു മുമ്പും പന്ത് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നാൽ, ഇത്തവണയും അദ്ദേഹത്തിന്റെ സെഞ്ച്വറിക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. വിദേശ മണ്ണിൽ എപ്പോഴൊക്കെ പന്ത് സെഞ്ച്വറി അടിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യ പരാജയത്തിലേക്കാണ് വീണത്. പന്തിന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണ് പാഴായത്. 2018 ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി. അന്നും ഇന്ത്യ 119 റൺസിന് തോൽവി നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |