അഹമ്മദാബാദ്: ഗുജറാത്തിൽ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഉപമുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മുൻ ആഭ്യന്തര സഹമന്ത്രിയായ ഹർഷ് സംഘ്‌വിയാണ് പുതിയ ഉപമുഖ്യമന്ത്രി. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പത്നിയും ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ റിവാബ ജഡേജയും പുതിയ മന്ത്രിസഭയിലുണ്ട്. ഗാന്ധിനഗർ മഹാത്മാ മന്ദിറിൽ ഗവർണർ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
19 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്.ഇവരും മുഖ്യമന്ത്രിയുമടക്കം ആകെ 26 മന്ത്രിമാരാണ് ഉള്ളത്. പാർട്ടി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞദിവസം 16 മന്ത്രിമാർ രാജിവച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലൊഴികെയുള്ളവരാണ് രാജിവച്ചത്. ഉപമുഖ്യമന്ത്രിയായ ഹർഷ് സംഘ്‌വി മജുറയിൽ നിന്നുള്ള എംഎൽഎയാണ്. കഴിഞ്ഞമന്ത്രിസഭയിലെ ഋഷികേശ് പട്ടേൽ, പ്രഫുൽ പൻഷേരിയ, കുൻവാർജി ഭവാലിയ, കനുഭായി ദേശായി, പർഷോത്തം സോളാങ്കി എന്നിവർ ഈ മന്ത്രിസഭയിലും അംഗങ്ങളാണ്. ഇവരുടെ വകുപ്പ് മാറിയില്ല. ഹർഷ് സംഘ്‌വിക്കും റിവാബയ്‌ക്കും പുറമേ നരേഷ് പട്ടേൽ, ദർശന വഗേല, പ്രത്യുമാൻ വാജ, കാന്തിലാൽ അമൃതിയ, മനിഷ വാകിൽ, അർജുൻ മോന്ദ്‌വാഡിയ, ജിതു വാഘാനി, സ്വരൂപ് ജി ഠാക്കൂർ, ത്രികാം ഛാംഗ, ജയറാം ഗാമിത്, പി.സി ബരാന്ദ, രമേശ് കത്താറ, ഈശ്വർസിൻഹ് പട്ടേൽ, പ്രവീൺ മാലി, രാമൻഭായ് സോളാങ്കി, കമലേഷ് പട്ടേൽ, സഞ്ജയ് സിംഗ് മാഹിദ എന്നിവരാണ് പുതുമുഖങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |