SignIn
Kerala Kaumudi Online
Thursday, 19 September 2024 1.13 AM IST

ആസിഫേ അടിപൊളി, കേരളം ജയിച്ചു തുടങ്ങി

Increase Font Size Decrease Font Size Print Page
asif

സന്തോഷ് ട്രോഫി: കേരളം 3-2ന് ഗോവയെ കീഴടക്കി

അവസാന നിമിഷം വിജയഗോൾ നേടിയത് ഒ.എം ആസിഫ്

ഭുവനേശ്വർ: പകരക്കാരനായിറങ്ങിയ ഒ.എം ആസിഫ് അവസാന നിമിഷം നേടിയ ഗോളിന്റെ പിൻബലത്തിൽ ഗോവയെ 3-2ന് കീഴടക്കി സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം വിജയത്തോടെ തുടങ്ങി. നിജോ ഗിൽബർട്ട് (പെനാൽറ്റി)​,​ റിസ്വാൻ അലി എന്നിവരിലൂടെ 2-0ത്തിന്റെ ലീഡെടുത്ത കേരളത്തെ ഞെട്ടിച്ച് 12 മിനിട്ടിനുള്ളിൽ പെനാൽറ്റിയിൽ നിന്നുൾപ്പെടെ 2 ഗോൾ നേടിയ മുഹമ്മദ് ഫഹീസ് ഗോവയ്ക്ക് സമനില സമ്മാനിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കുകയാണ് രണ്ടാം പകുതിയുടെ അധിക സമയത്ത് ആസിഫ് കേരളത്തിന്റെ രക്ഷകനായത്.

മത്സരത്തിൽ കേരളത്തിന് പതിവ് ഫോമിലേക്ക് എത്താനായില്ലെങ്കിലും ജയിച്ചു കയറാനായത് ടീമിന്റെ ആത്‌മ വിശ്വാസം വർദ്ധിപ്പിക്കും. മറുവശത്ത് നല്ല പ്രകടനമാണ് ഗോവ കാഴ്ചവച്ചത്. ഗോൾ കീപ്പർ മിഥുന്റെ സേവുകളും കേരളത്തിന്റെ വിജയത്തിൽ നിർണായകമായി.

26-ാം മിനിട്ടൽ ലഭിച്ച പെനാൽറ്റി ഗോളാക്കി നിജോ ഗിൽബർട്ട് കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യഗോൾ എത്തിച്ചു. ഇവേളയ്ക്ക് പിരിയുമ്പോൾ ഈ ഗോളിന്റെ പിൻബലത്തിൽ കേരളം ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലേ കേരളാ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ഗോവയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മിഥുന്റെ അവസരോചിതമായ ഇടപെടൽ അപകടമൊഴിവാക്കി. 57-ാം മിനിട്ടിൽ റിസ്വാൻ അലി ഗോവൻ പോസ്റ്റിന് തൊട്ടുമുന്നിൽ ലഭിച്ച സുവർണാവസരം ഗോളാക്കി കേരളത്തിന്റെ ലീഡുയർത്തി. എന്നാൽ പതറാതെ പോരാടിയ ഗോവയുടെ തിരിച്ചുവരവിനാണ് പിന്നീട് ക്യാപിറ്റൽ ഫുട്ബാൾ അരീന സാക്ഷ്യം വഹിച്ചത്. അറുപതാം മിനിട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് ഫഹീസ് ഗോവയുടെ ആദ്യ ഗോൾ നേടി. 72-ാം മിനിട്ടൽ മനോഹരമായ ടീം ഗെയിമിനവസാനം ഫഹീസിന്റെ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ഗോവ കേരളത്തിനൊപ്പമെത്തി. കേരള പ്രതിരോധ നിരയുടെ പിഴവും ഗോൾനേടാൻ ഗോവയെ സഹായിച്ചു. ലീഡ് നേടിയിട്ടും സമനില വഴങ്ങിയതിന്റെ നിരാശയിലായിരുന്ന കേരളം 74-ാം മിനിട്ടിൽ നരേഷ് ഭാഗ്യനാഥന് പകരം കളത്തിലെത്തിയ ആസിഫിലൂടെ 91-ാം മിനിട്ടിൽ ഗോവൻ വലകുലുക്കി വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ഗോവ ഗോൾമുഖത്തേക്ക് ഉയർന്ന് വന്ന ഹൈബാൾ രണ്ട് ഗോവൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഉയർന്ന് ചാടി ആസിഫ് തലകൊണ്ട് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

നാളെ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ മഹാരാഷ്ട്രയും ഒഡിഷയും 1-1നും പഞ്ചാബും കർണാടകയും 2-2നും സമനിലയിൽ പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SANTHOSH TROPHY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.