മുംബയ്: ആഗോള സ്പോർട്സ് മാനേജ്മെന്റ് കമ്പനിയായ കോർകോം മീഡിയ വെഞ്ചേഴ്സ് (സി.എം.വി), പ്രശസ്തമായ ആഫ്രിക്ക കപ്പ് ടി20, ആഫ്രിക്കൻ പ്രീമിയർ ലീഗ് ടി20, വുമൺസ് ആഫ്രിക്ക കപ്പ് ടി20 എന്നിവ ഉൾപ്പെടെ വരാനിരിക്കുന്ന ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനുമായി (എ.സി.എ) മൾട്ടി മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. 10 വർഷത്തേക്കാണ് കരാർ. 2022 സെപ്തംബറിൽ ബെനോനിയിൽ (ദക്ഷിണാഫ്രിക്ക) ആഫ്രിക്ക കപ്പ് ടി20യുടെ ആദ്യ പതിപ്പ് കോർകോം സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |