ഐ.പി.എൽ എലിമനേറ്റർ ഇന്ന്
അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടമാകുന്ന എലിമനേറ്ററിൽ രാജസ്ഥാൻ റോയൽസും ബംഗളൂരു റോയൽ ചലഞ്ചേഴ്സും തമ്മിൽ ഏറ്റുമുട്ടും. തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം ക്വാളിഫയർ 2ലേക്ക് യോഗ്യത നേടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
'ഫോം ഔട്ടോഫ് ഫോം'
ഒരു ഘട്ടത്തിൽ അവസാന സ്ഥാനത്തായിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവസാന ഘട്ടത്തിൽ തുടർച്ചയായ ആറ് വിജയങ്ങൾ നേടി അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് നാലാം സ്ഥാനക്കാരയി പ്ലേഓഫിന് യോഗ്യത നേടിയത്. മറുവശത്ത് ആദ്യഘട്ടത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാല് തോൽവികളുമായി ഒന്നാം സ്ഥാനം കൈവിട്ടു. കൊൽക്കത്തയുമായുള്ള ലീഗിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്ത് ഉറയ്ക്കുകയായിരുന്നു.
തിരിച്ചുവരവിന് ആർ.ആർ
അവസാനം തോറ്റ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ രണ്ട് കളിയിലും നല്ല ടോട്ടൽ കണ്ടെത്താൻ അവർക്കായില്ല. എതിരാളികൾ അനായാസം ജയം നേടി. ഹെറ്റ്മേയർ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയെന്നത് രാജസ്ഥാനാ ആശ്വാസം നൽകുന്നു. ബട്ട്ലർക്ക് പകരക്കാരനായി കാഡ്മോർ തന്നെ ഇറങ്ങിയേക്കും.
വിജയത്തുടർച്ചയ്ക്ക് ആർ.സി.ബി
മികച്ച ഫോമിലുള്ള ആർ.സി.ബിക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. ഗ്ലെ മാക്സ്വെൽ ഫോമിലേക്ക് തിരിച്ചെത്തിയതോടെ അവരുടെ കരുത്ത് ഇരട്ടിയായി. കൊഹ്ലിയും ഫാഫും നൽകുന്ന തുടക്കവും മധ്യ ഓവറുകളിൽ പട്ടീദാറിന്റെ ആധിപത്യം, ഫിനിഷിംഗിൽ ഡി.കെയും ഗ്രീനും ഈ ഫോർമുല കഴിഞ്ഞ മത്സരങ്ങളിൽ ക്ലിക്കായത് ആർ.സി.ബിയുടെ വിജയത്തിൽ നിർണായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |