SignIn
Kerala Kaumudi Online
Friday, 12 July 2024 3.16 AM IST

യു.എഫ്.സിയിൽ ഇടിച്ചു നേടി പൂജാ തോമർ

ufc

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം നേടുന്ന ആദ്യ ഇന്ത്യക്കാരി

ലാസ് ‌വെഗാസ് : അമേരിക്കയിലെ മിക്സഡ് മാർഷ്യൽ ആർട്സ് ലീഗായ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽ നിന്നുള്ള പൂജാ തോമർ. കഴിഞ്ഞ ദിവസം നടന്ന തന്റെ അരങ്ങേറ്റ മത്സരത്തിൽ സ്ട്രോവെയ്റ്റ് ഡിവിഷനിൽ ബ്രസീലിയൻ താരം റയാനെ ഡെസ് സാന്റോസിനെയാണ് പൂജ തോൽപ്പിച്ചത്. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തിൽ 30-27.27-30,29-28 എന്ന പോയിന്റ് മാർജിനിലാണ് പൂജയു‌ടെ ജയം. കഴിഞ്ഞ വർഷമാണ് പൂജ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കരാർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായത്. അരങ്ങേറ്റ മത്സരത്തിൽതന്നെ വിജയം നേടാനായത് പൂജയെ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയയാക്കിയിട്ടുണ്ട്. ഈ വിജയം ഇന്ത്യയിലെ എല്ലാ മിക്സഡ് മാർഷ്യൽ ആർട്സ് താരങ്ങൾക്കുമായാണ് പൂജ സമർപ്പിച്ചത്.

വിവിധ ആയോധന കലകളുടെ നിയമങ്ങൾ സംയോജിപ്പിച്ച് നടത്തുന്ന കായിക മത്സരമാണ് മിക്സഡ് മാർഷ്യൽ ആർട്സ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UFC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.