മുംബയ്: ശ്രീലങ്ക വേദിയാകുന്ന വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി-20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഹർമ്മൻപ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്ടൻ. മലയാളിതാരങ്ങളായ ആശ ശോഭന,സജന സജീവൻ എന്നിവർ പതിനഞ്ചംഗ ടീമിൽ ഇടം നേടി. സ്മൃതിമന്ഥനായാണ് വൈസ് ക്യാപ്ടൻ. ഗ്രൂപ്പ് എയിൽ ഈമാസം 19ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |