നാഗ്പൂർ :രഞ്ജി ട്രോഫിയിൽ കേരളത്തിന് റണ്ണേഴ്സ് അപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ചരിത്രത്തിലാദ്യമായി കളിച്ച ഫൈനലിൽ വിദർഭയോട് സമനില വഴങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ വിദർഭ 379 റൺസും കേരളം 342 റൺസും നേടിയിരുന്നു. അവസാനദിവസമായ ഇന്നലെ വിദർഭ രണ്ടാം ഇന്നിംഗ്സിൽ 375/9ൽ എത്തിയപ്പോഴാണ് സമനില സമ്മതിച്ച് കളി അവസാനിപ്പിച്ചത്. 37 റൺസ് ഒന്നാംഇന്നിംഗ്സ് ലീഡിൽ വിദർഭ ജേതാക്കളാവുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വിദർഭ രഞ്ജി ചാമ്പ്യന്മാരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |