ബെംഗളുരു : 12 വർഷത്തിന് ശേഷം ബാറ്റർ മായാങ്ക് അഗർവാൾ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു നിരയിലേക്ക് മടങ്ങിയെത്തുന്നു. പരിക്കേറ്റ ദേവ്‌ദത്ത് പടിക്കലിന് പകരമാണ് മായാങ്കിനെ ആർ.സി.ബി ടീമിലുൾപ്പെടുത്തിയത്.അഞ്ച് ടീമുകളിലായി ഐ.പി.എല്ലിൽ 127 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മായാങ്ക്. ഒരു സെഞ്ച്വറിയും 13 അർദ്ധസെഞ്ച്വറിയുമടക്കം 133.05 സ്ട്രൈക്ക് റേറ്റിൽ 2661 റൺസ് നേടിയിട്ടുള്ള മായാങ്കിനെ കഴിഞ്ഞ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. അടിസ്ഥാന വിലയായ ഒരുകോടിക്കാണ് മായാങ്കിനെ ഇപ്പോൾ ആർ.സി.ബി എടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |