മെൽബൺ: ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ പുതിയ സീസണിന് തുടക്കം കുറിച്ച ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ ചാമ്പ്യനായി മക്‌ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാൻഡോ നോറിസ്. നിലവിലെ ഡ്രൈവേഴ്‌സ് ചാമ്പ്യൻ റെഡ് ബുള്ളിന്റെ മാർക് വെർസ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ നോറിസ് ഒന്നാമനായി ഫിനിഷ് ചെയ്‌തത്.മെഴ്‌സിഡീസിന്റെ ജോർജ് റസലാണ് മൂന്നാം സ്ഥാനത്തെത്തിയത്. പ്രതികൂല കാലാവസ്ഥയിലും പതറാതെ കുതിച്ച് പാഞ്ഞാണ് ഡ്രൈവേഴ്‌സ് ചമ്പ്യൻഷിപ്പിൽ കഴിഞ്ഞ തവണത്ത റണ്ണറപ്പായ നോറിസ് പുതിയ സീസൺ ജയത്തോടെ തുടങ്ങിയത്. നോറിസിന് 25 പോയിനറ് ലഭിച്ചു. വെർസ്റ്റപ്പന് 18ഉം റസലിന് 15 പോയിന്റുമാണ് കിട്ടിയത്.
ഫെറാരിക്ക് തുടക്കം പിഴച്ചതോടെ ചാൾസ് ലെക്ലയർ എട്ടാമതും, മെഴ്സിഡീസ് വിട്ടു ഫെറാറിയിലെത്തിയ, ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമിൽട്ടൻ 10–ാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്.
കഴിഞ്ഞ 3 സീസണിലും ഓസ്ട്രേലിയൻ ഗ്രാൻപ്രി മൂന്നാം റൗണ്ട് ആയിരുന്നു. ഇത്തവണ റമസാൻ മാസമായതിനാൽ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻപ്രികൾ നീട്ടിവച്ചതിനാലാണ് ഓസ്ട്രേലിയയ്ക്കു ആദ്യ നറുക്കു വീണത്. ഫോർമുല വണ്ണിന്റെ എഴുപത്തിയഞ്ചാം പതിപ്പിലെ അടുത്ത പോരാട്ടം 23ന് നടക്കുന്ന ചൈനീസ് ഗ്രാൻപ്രീയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |