കോഴിക്കോട് : ആറാമത് ജെ.ഡി.ടി ആൾ കേരള ഓപ്പൺ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെൻ്റിൽ ആലപ്പുഴ എസ്.ഡി.വി.ടി.ടി അക്കാദമിയിലെ ഗൗരി നിരഞ്ജന അണ്ടർ 19 പെൺകുട്ടികളുടെ ചാമ്പ്യനായി .ഫൈനലിൽ ക്രൈസ്റ്റ് ടിടി അക്കാദമിയുടെ ഹെലൻ നിജോയെയാണ് തോൽപ്പിച്ചത്. ചാംപ്‌സ് അക്കാദമിയുടെ ഗൗരി ശങ്കർ ആൺകുട്ടികളുടെ യൂത്ത് കിരീടം സ്വന്തമാക്കി. രോഹൻ ജോസിനെയാണ് പരാജയപ്പെടുത്തിയത്.അണ്ടർ 17 ജൂനിയർ ഡിവിഷനിൽ ആലപ്പുഴ യു.ടി.ടി-വൈ.എം.സി.എ അക്കാഡമിയിലെ ബ്ലേസ്.പി.അലക്‌സും പെൺകുട്ടികളിൽ ടിയ എസ് മുണ്ടൻ കുര്യനും ജേതാക്കളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |