
തിരുവനന്തപുരം: 3000 മീറ്ററിൽ പാലക്കാടിന്റെ സമഗ്രാധിപത്യം. ട്രാക്കിൽ നിന്ന് കരിമ്പനകളുടെ നാട്ടിലേക്ക് കൊണ്ടുപോയത് എട്ട് മെഡലുകൾ. 4 സ്വർണം, 3 വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് മെഡലുകൾ. സീനിയർ പെൺകുട്ടികളിൽ പറളി എച്ച്.എസ്.എസിലെ ഇനിയ സ്വർണത്തിൽ മുത്തമിട്ടു. (10:56.67). പാലക്കാട് പനങ്ങാട്ടിരി ആർ.പി.എം എച്ച്.എസിലെ ജി. അക്ഷയ വെള്ളിയും നേടി (11:17.86). കൊല്ലം ഭൂതക്കുളം ജി.എച്ച്.എസ്.എസിലെ എസ്. അഭിരാമിക്കാണ് വെങ്കലം (11:26.91).
സീനിയർ ആൺകുട്ടികളിൽ പാലക്കാട് മുണ്ടൂർ എച്ച്.എസ്. താരങ്ങൾക്കാണ് സ്വർണവും വെള്ളിയും. എസ്. ജഗന്നാഥൻ സ്വർണവും (9:12.17) ബി. മുഹമ്മദ് ഷെബീർ വെള്ളിയിൽ സ്വന്തമാക്കി (9.14.86). ഇടുക്കി വെള്ളയാംകുടി എസ്.ജെ.എസ്.എസിന്റെ ഷാരോൺ രാജുവിനാണ് വെങ്കലം. ജൂനിയർ പെൺകുട്ടികളിൽ മുണ്ടൂർ എച്ച്.എസി.എസിന്റെ എസ്. അർച്ചന സ്വർണം ഓടിയെടുത്തു. (11:03.28). കൊല്ലം ഭൂതക്കുളം ജി.എച്ച്.എസ്.എസിലെ അപർണ പ്രകാശ് വെള്ളി നേടി (11:07.61). പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിന്റെ എം. അഭിശ്രീക്ക് വെങ്കലവുമുണ്ട് (11:17.40).
ജൂനിയർ ആൺകുട്ടികളിലും പാലക്കാട് ഇരട്ടമെഡൽ സ്വന്തമാക്കി. പറളി എച്ച്.എസിന്റെ സി.പി. ആദർശ് (9:20.29) സ്വർണംനേടി. ചിറ്റൂർ ജി.എച്ച്.എസ്എസിന്റെ സി.വി. അരുളിനാണ് വെള്ളി (9:24.40). തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ എ. ശിവപ്രസാദിനാണ് വെങ്കലം(9:25.29).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |