
തൃശൂർ : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏകക്ഷീയമായ ഒരു ഗോളിന് തൃശൂർ മാജിക് എഫ്.സിയെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്.സി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സമനിലയിലായാലും പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ കഴിയുമായിരുന്ന തൃശൂർ പ്രതിരോധത്തിലൂന്നിക്കളിച്ചപ്പോൾ 86-ാം മിനിട്ടിലെ ഫ്രെഡറിക്കോ ബൊവാസോയുടെ ഗോളിലൂടെ കാലിക്കറ്റ് വിജയം കാണുകയായിരുന്നു.
ഈ സീസണിലെ കാലിക്കറ്റിന്റെ നാലാം വിജയമാണിത്. ഏഴുമത്സരങ്ങളിൽ രണ്ട് സമനിലകളും ഒരു തോൽവിയും ഉൾപ്പടെ 14 പോയിന്റുമായാണ് കാലിക്കറ്റ് ഒന്നാമതെത്തിയത്. നാലുജയവും രണ്ട് തോൽവികളും ഒരു സമനിലയുമായി 13 പോയിന്റുള്ള തൃശൂർ രണ്ടാമതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |