
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, നിധീഷ് എം ഡി തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊപ്പം കെസിഎല്ലിൽ ഉൾപ്പടെ തിളങ്ങിയ യുവതാരങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 24 മുതൽ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങൾ . കർണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഝാർഖണ്ഡ്, പോണ്ടിച്ചേരി, തമിഴ്നാട് , ത്രിപുര എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് കേരളം.ത്രിപുരയുമായാണ് ആദ്യ മത്സരം.
കേരള ടീം : രോഹൻ എസ്. കുന്നുമ്മൽ (ക്യാപ്ടൻ), സഞ്ജു വി. സാംസൺ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അഭിഷേക് ജെ. നായർ, കൃഷ്ണ പ്രസാദ്, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ വി, ബിജു നാരായണൻ, അങ്കിത് ശർമ്മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂർ, എം. ഡി നിധീഷ് , കെ. എം ആസിഫ് , അഭിഷേക് പി. നായർ, ഷറഫുദ്ദീൻ എൻ. എം, ഏദൻ ആപ്പിൾ ടോം
ഹെഡ് കോച്ച് : അമയ് ഖുറേസിയ, ചീഫ് സെലക്ടർ പ്രശാന്ത്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |