
ഇന്ത്യാ-ശ്രീലങ്ക രണ്ടാം ട്വന്റി-20 ഇന്ന്
അവസാന മൂന്ന് മത്സരങ്ങൾ തിരുവനന്തപുരത്ത്
വിശാഖപട്ടണം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തിൽ ലോകകപ്പ് ഹീറോ ജമീമ റോഡ്രിഗസിന്റെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 8 വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ വിജയത്തുടർച്ച തേടിയാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് ആദ്യമത്സരത്തിലെ തോൽവിക്ക് പകരം വീട്ടി പരമ്പരയിൽ ഒപ്പമെത്തുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. ഇരുടീമും ആദ്യമത്സരത്തിലെ ടീമിനെ തന്നെ ഇന്നും കളത്തിലിറക്കിയേക്കും. ഇന്നത്തെ മത്സരത്തിന് ശേഷമുള്ള പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. നാളെ ഇരുടീമും തിരുവനന്തപുരത്തെത്തും.
ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. വനിതകൾക്കും വിദ്യാർത്ഥികൾക്കും 125 രൂപയും, ജനറൽ ടിക്കറ്റിന് 250 രൂപയും
ഹോസ്പ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയുമാണ് നിരക്കുകൾ.സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുറഞ്ഞ നിരക്കുകൾ, വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്റെഭാഗമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക.
ടിക്കറ്റുകൾക്ക് ലിങ്ക്
https://ticketgenie.in/ticket/India-Srilanka-Women-Finals-Thiruvananthapuram
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |