
ലണ്ടൻ : മോശം അവസ്ഥയിലുടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണോട് തോറ്റ് എഫ്. എ കപ്പിൽ നിന്ന് പുറത്തായി. റൂബൻ അമോറിവിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം കെയർ ടേക്കർ ഡാരാൻ ഫ്ലെച്ചറിൻ്റെ കീഴിൽ എഫ്.എ കപ്പിൽ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രൈറ്റൺ തോൽപ്പിച്ചത്.
ഗ്രുഡയും ഡാനി വെൽബാക്കുമാണ് ബ്രൈറ്റണിൻ്റെ സ്കോർമാർ. ബെഞ്ചമിൻ സെസ്കോ യുണൈറ്റഡിനായി ഒരു ഗോൾ മടക്കി.
90-ാം മിനിട്ടിൽ യുണൈറ്റഡിൻ്റെ യുവതാരം ഷെയാ ലാസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഈ സീസൺ അവസാനിക്കുന്നവരെ ഒലെ ഗുണ്ണർ സോൾ ഷെറയിനേയൊ മൈക്കൽ കാരിക്കിനേയോ യുണൈറ്റഡ് താത്കാലിക പരിശീലകനായി നിയമിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |