SignIn
Kerala Kaumudi Online
Thursday, 26 February 2026 8.38 PM IST

കൈകാലുകൾ മുറിച്ചുമാറ്റി; ആറുപ്രാവശ്യം ഹൃദയാഘാതം, 56കാരിയുടെ ജീവിതം താറുമാറായത് ഒരു നായ കാരണം

Increase Font Size Decrease Font Size Print Page
manjit-sangha

മനുഷ്യരോട് ഏറെ അടുപ്പമുള്ള വളർത്തുമൃഗങ്ങളിലൊന്നാണ് നായ. മനുഷ്യരും നായയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള സിനിമകളും മ​റ്റ് സാഹിത്യങ്ങളും നാം കണ്ടിട്ടുണ്ട്. വളർത്തുനായകളോടുള്ള ഇടപെടലുകൾ മിക്കവരുടെയും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. സോഷ്യൽ മീഡിയയിലും ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ നാം ജീവനോടെ കണ്ടിരുന്ന നായകൾ തന്നെ നമ്മുടെ ജീവൻ നഷ്ടപ്പെടാൻ കാരണകാരായാലോ. അത് ദയനീയമായിരിക്കും.

അടുത്തിടെ ഒരു സ്ത്രീ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. തന്റെ വളർത്തുനായ കാരണം കൈകാലുകൾ വരെ മുറിച്ചുമാ​റ്റേണ്ടി വന്നിട്ടുണ്ടെന്നാണ് 56കാരിയായ മഞ്ചിത് സംഘ പറഞ്ഞത്. ജോലി ചെയ്ത് തിരികെ വീട്ടിലെത്തുന്ന തന്റെ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ വളർത്തുനായ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് മഞ്ചിത് പറഞ്ഞിരുന്നു.

'നായയോട് ഇടപഴകുകയും അതിന്റെ ഓമനത്തമുള്ള മുഖത്ത് ഉമ്മ വയ്ക്കുമ്പോഴും താൻ അമിതമായി ആശ്വാസം കണ്ടെത്തിയിരുന്നു. ഇത് പതിവുരീതിയായി. എന്നാൽ അധികം വൈകാതെ തന്നെ എന്റെ ചുണ്ടുകൾ പൾപ്പിൾ നിറമായി, കൈകൾ മരവിച്ചു, ശ്വസിക്കാൻ വരെ ബുദ്ധമുട്ടുണ്ടായി. പിന്നാലെ ആരെക്കെയോ ചേർന്ന് എന്നെ ആശുപത്രിയിൽ എത്തിച്ചു. ആ സമയം തന്നെ ആറിലധികം തവണ ഹൃദയാഘാതമുണ്ടായി. 32 ആഴ്ചകൾക്കുശേഷം തിരികെ വീട്ടിലേക്ക് വരാൻ സാധിച്ചു. എന്നാൽ ജീവിതം അപ്പോഴേയ്ക്ക് മാറികഴിഞ്ഞിരുന്നു. ജീവൻ രക്ഷിക്കണമെങ്കിൽ കൈകാലുകൾ മുറിച്ചുമാ​റ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അത് ചെയ്യേണ്ടി വന്നു. തന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവിൽ വളർത്തുനായ നക്കുകയോ ഉമിനീര് പുരളുകയോ ചെയ്തതിലൂടെ സെപ്സിസ് എന്ന അവസ്ഥ ഉണ്ടായെന്നാണ് ഡോക്ടർമാർ പറഞ്ഞത്'- മഞ്ചിത് പറഞ്ഞു.

manjit

ബിബിസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മഞ്ചിതിന്റെ ആന്തരികാവയവങ്ങൾക്ക് തകരാറ് സംഭവിച്ചെന്നാണ്. ന്യുമോണിയ കടുത്ത് ഗാൾസ്‌​റ്റോൺ എന്ന അവസ്ഥയിലെത്തി. ആദ്യനാളുകളിൽ തനിക്കെന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ സാധിച്ചില്ലെന്ന് മഞ്ചിത് ബിബിസിയോട് പറഞ്ഞു. ഒരാളുടെ സാധാരണ ജീവിതത്തെയും ആരോഗ്യത്തെയും തകർത്ത സെപ്സിസ് എന്ന അവസ്ഥയെക്കുറിച്ച് അറിയാം.

എന്താണ് സെപ്‌സിസ്?

സെപ്സിസ് എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒരു അവസ്ഥയാണ്. ഇതിലൂടെ ജീവൻവരെ നഷ്ടപ്പെട്ടേക്കാം, അണുബാധയോടുള്ള ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണം സുപ്രധാന അവയവങ്ങൾക്ക് കേടുപാടുണ്ടാക്കുന്ന അവസ്ഥയാണിത്. ഇത് അവയവങ്ങളിൽ വീക്കം,​ നീരുവരുന്നത് തുടങ്ങിയവയ്ക്ക് കാരണമാകും.

സെപ്സിസ് പലപ്പോഴും അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് ശ്വാസകോശം, മൂത്രനാളി, രക്തം എന്നിവയിലാണ് കൂടുതലും അണുബാധയുണ്ടാകാൻ സാദ്ധ്യത. ബാക്ടീരിയ, വൈറസുകൾ, ഫംഗസ് അല്ലെങ്കിൽ പരാന്നഭോജികൾ എന്നിവയാൽ ഈ അണുബാധ ഉണ്ടാകാം. ചിലപ്പോൾ, ഒരു ചെറിയ അണുബാധയോ ചെറിയ മുറിവോ പോലും സെപ്സിസിന് കാരണമാകും. പ്രായമായവർ, നവജാതശിശുക്കൾ, ഗർഭിണികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകൾ, പ്രമേഹം അല്ലെങ്കിൽ വൃക്കരോഗം പോലുള്ള വിട്ടുമാറാത്ത അവസ്ഥകൾ എന്നിവരിൽ സെപ്‌സിസ് അവസ്ഥയുണ്ടാകാൻ സാദ്ധ്യതകളേറെയാണ്.

woman

ശരീരത്തെ എങ്ങനെ ബാധിക്കും?​

സാധാരണയായി നമ്മുടെ ശരീരത്തിൽ അണുബാധയുണ്ടായാൽ ശരീരം തന്നെ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. സെപ്സിസിൽ, ഈ നിയന്ത്രണം നഷ്ടപ്പെടുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ, രക്തം കട്ടപിടിക്കൽ, സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയൽ, അവയവങ്ങളുടെ പ്രവർത്തനശേഷി കുറയൽ എന്നിവയ്ക്ക് കാരണമാകും. ഇത് സെപ്റ്റിക് ഷോക്ക് ആയി മാറിയേക്കാം, ഈ അവസ്ഥ തുടർന്നാൽ ജീവനുവരെ ഭീഷണിയുണ്ടായേക്കാം.

ലക്ഷണങ്ങൾ

പനി അല്ലെങ്കിൽ കുറഞ്ഞ ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റം, കഠിനമായ വേദനയോ അസ്വസ്ഥതയോ, വിളറിയ, നനഞ്ഞ ചർമ്മം എന്നിവയാണ് സെപ്സിസിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ, ഏത് രോഗികളാണ് ഉയർന്ന അപകടസാധ്യതയുള്ളതെന്ന് നിർണ്ണയിക്കാൻ qSOFA സ്കോർ പോലുള്ള ഒരു ദ്രുത വിലയിരുത്തൽ പരിശോധന നടത്തേണ്ടി വരും.

ലോകാരോഗ്യ സംഘടനയുടെ ഏകദേശ ഡാറ്റ സൂചിപ്പിക്കുന്നത്,​ സെപ്സിസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ എല്ലാ വർഷവും ബാധിക്കുന്നു എന്നാണ്. സെപ്സിസ് മരണത്തിന് ഒരു പ്രധാന കാരണമാണ്.ഈ അവസ്ഥ നേരത്തെ തിരിച്ചറിഞ്ഞാൽ മാത്രമേ ചികിത്സ നൽകിയാലും രക്ഷപ്പെടുമെന്ന് ഉറപ്പുള്ളൂ.

TAGS: HEALTH, SEPSIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.