SignIn
Kerala Kaumudi Online
Sunday, 22 February 2026 7.50 AM IST

കംഗാരുക്കളെ ബാഗിലാക്കി ഇന്ത്യൻ പെൺപട

Increase Font Size Decrease Font Size Print Page
s

ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്റി-20 പരമ്പര ഇന്ത്യയ്‌ക്ക്

അഡെലെയ്‌ഡ്: ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യപരീക്ഷണം വിജയിച്ച് ഇന്ത്യൻ വനിതാ ടീം.

മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ 17 റൺസിന് തോൽപ്പിച്ച് വനിതാ ട്വന്റി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

അഡെലെയ്‌ഡ് വേദിയായ നിർണായകമായ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ സ്‌മൃതി മന്ഥനയുടേയും (55 പന്തിൽ 82), ജമീമ റോഡ്രിഗസിന്റെയും (49 പന്തിൽ 56) അർദ്ധ സെഞ്ച്വറികളുടെ മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 166 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്‌ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസേ നേടാനയുള്ളൂ.

3 വിക്കറ്റ് വീതം വീഴ്‌ത്തി ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും 2 വിക്കറ്റ് നേടിയ അരുന്ധതി റെഡ്ഡിയും ചേർന്നാണ് ബോളുകൊണ്ട് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്. ആഷ്‌ലെയ്‌ഗ് ഗാർഡ്‌നറാണ് (45 പന്തിൽ 57) ഓസീസിന്റെ ടോപ് സ്കോറർ.

നേരത്തേ ഷെഫാലി വർമ്മയെ (7) കിം ഗാർത്ത് തുടക്കത്തിലേ പുറത്താക്കിയെങ്കിലും തുടർന്ന് ക്രീസിലൊന്നിച്ച സ്‌മൃതിയും ജമീമിയും കൂടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 82 പന്തിൽ 121 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. റിച്ച ഘോഷ് 1 സിക്സും 2 ഫോറും ഉൾപ്പടെ 7 പന്തിൽ 18 റൺസെടുത്തു.

2017-ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയൻ വനിതാ ടീം നാട്ടിൽ ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ തോൽക്കുന്നത്. 2017ലും ഇന്ത്യയാണ് ട്വന്റി-20 പരമ്പര സ്വന്തമാക്കിയത്. ഓസീസിന്റെ പുതിയ വനിതാ ടീം ക്വാപ്‌ടൻ സോഫി നമോളിന്യൂക്സിന് തോൽവിയോടെ തുടക്കം.

121-വനിതാ ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ജമീമയും സ്‌മൃതിയും ചേർന്ന് പടുത്തുയർത്തിയത്.

350- എല്ലാ ഫോർമാറ്റിലുമായി ഓസ്‌ട്രേലിയക്കായി 350 മത്സരങ്ങൾ കളിക്കുന്ന ആദ്യ വനിതാ താരമായി എല്ലിസ് പെറി,.

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.