
ദേശീയ സെക്രട്ടറിയായി മലയാളി
ന്യൂഡൽഹി: മുൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ജെ.ഡി.യു ദേശീയ അദ്ധ്യക്ഷൻ. നിതീഷിന്റെ വിശ്വസ്‌തൻ സഞ്ജയ് ഝാ വർക്കിംഗ് പ്രസിഡന്റായി തുടരും. കാസർകോട് സ്വദേശി മുഹമ്മദ് നിസാർ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് രാജ്യസഭാംഗമായ ശേഷമുള്ള അഴിച്ചുപണിയിൽ മകൻ നിഷാന്ത് കുമാറിന് ഇടം നൽകിയിട്ടില്ല. 24 അംഗ ദേശീയ ഭാരവാഹി പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ മനീഷ് വർമ്മ, ശ്യാം രജക്, അശോക് ചൗധരി എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും. അലോക് കുമാർ സുമൻ എം.പിയാണ് ട്രഷറർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |