
വാഷിംഗ്ടൺ : ഹോർമുസിലെ ഉപരോധത്തെ ചൊല്ലി ഇറാനും യു.എസും തമ്മിലുള്ള തർക്കം കൂടുതൽ സംഘർഷത്തിലേക്ക് കടക്കുമെന്ന് ആശങ്ക. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ മൂന്നു കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിന് ഉത്തരവിട്ടതായി ട്രംപ് അറിയിച്ചു.
ഹോർമുസിൽ തടസം നിൽക്കുന്ന ഏത് ബോട്ടും വെടിവച്ച് വീഴ്ത്താൻ നാവികസേനയോട് ഉത്തരവിട്ടതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഹോർമുസിലെ ഇറാന്റെ നാവിക സേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദ്ദേശം. ഇറാന്റെ കപ്പലുകളിൽ 159 എണ്ണം ഇതിനോടകം തന്നെ കടലിനടിയിലാണ്. നമ്മുടെ മൈൻ സ്വീപ്പറുകൾ കടലിടുക്ക് വൃത്തിയാക്കി കൊണ്ടിരിക്കുന്ന പ്രവൃത്തി മൂന്നിരട്ടിയാക്കാനും ഉത്തരവിട്ടതായി ട്രംപ് കുറിച്ചു. ഹോർമുസിൽ ഞങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്. യു.എസ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും പ്രവേശിക്കാനോ പുറത്തുുപോകാനോ കഴിയില്ല. ഇറാനുമായി കരാറിലെത്തുന്നതു വരെ ഇത് അടച്ചിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |