ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1 - 0ത്തിന് എവർട്ടണിനെ കീഴടക്കി. രണ്ടാം പകുതിയിൽ പകരക്കാരൻ ആയെത്തിയ ബെഞ്ചമിൻ സെസ്കോയാണ് 71 -ാം മിനിട്ടിൽ യുണൈറ്റഡിൻ്റെ വിജയ ഗോൾ നേടിയത്. ജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 48 പോയിൻ്റുമായി യുണൈറ്റഡ് 4-ാമതായി. 37 പോയിൻ്റുള്ള എവർട്ടൺ 9 - ാമതാണ്.
താത്കാലിക പരിശീലകൻ മൈക്കിൾ കാരിക്കിൻ്റെ കീഴിൽ തോൽവി അറിയാതെ അറ് മത്സരങ്ങൾ പൂർത്തിയാക്കാൻ യുണൈറ്റഡിനായി.
സെസ്കോയ്ക്ക് കാരിക്ക് ചുമതലയേറ്റ ശേഷം ആദ്യ ഇലവന്നിൽ അവസരം ലഭിച്ചില്ലെങ്കിലും 4 മത്സരങ്ങൾക്കിടെ മൂന്നാം തവണയാണ് താരം രണ്ടാം പകുതിയിലെത്തി ടീമിനെ രക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |