
പെർത്ത് : ഓസ്ട്രേലിയയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റിന് തോറ്റ് ഇന്ത്യ. ഇതോടെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് അവസാനമായി. മൂന്ന് ട്വന്റി-20കളുടെ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ തുടർന്ന് ഏകദിന പരമ്പരയിൽ 3-0ത്തിന് തോറ്റിരുന്നു. അതിന് പിന്നാലെയാണ് ഏക ടെസ്റ്റിലും അടിയറവ് പറഞ്ഞത്.
പെർത്തിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 198 റൺസിന് ആൾഔട്ടായിരുന്നു. 52 റൺസ് നേടിയ ജമീമ റോഡ്രിഗസായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസ് വനിതകൾ ഒന്നാം ഇന്നിംഗ്സിൽ 323 റൺസടിച്ചു. അന്നബെൽ സതർലാൻഡിന്റെ (129) സെഞ്ച്വറിയും എല്ലിസ് പെറിയുടെ (76) അർദ്ധസെഞ്ച്വറിയുമാണ് അവർക്ക് ലീഡ് നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ പ്രതിക റാവൽ 63 റൺസടിച്ചെങ്കിലും ഇന്ത്യ 149 റൺസിൽ ആൾഔട്ടായി. ഇതോടെ 25 റൺസ് ലക്ഷ്യവുമായിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ വിജയം കണ്ടു.
ഇരു ഇന്നിംഗ്സുകളിലുമായി ആറുവിക്കറ്റുകളും സെഞ്ച്വറിയും നേടിയ അന്നബെൽ സതർലാൻഡാണ് പ്ളേയർ ഒഫ് ദ മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |