SignIn
Kerala Kaumudi Online
Thursday, 19 September 2024 9.10 PM IST

ബ്ളാസ്റ്റേഴ്സിന് ജയിച്ചേ പറ്റൂ

Increase Font Size Decrease Font Size Print Page
blasters-

ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് മുംബയ് സിറ്റിയെ നേരിടുന്നു

സെമിയിലെത്താൻ കേരളത്തിനും മുംബയ്‌ക്കും വിജയം അനിവാര്യം

മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിലെ ഈ സീസണിലെ സെമിഫൈനൽ കാണാനാകുമോ ഇല്ലയോ എന്ന സമ്മർദ്ദവുമായി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റി എഫ്.സിയെ നേരിടാനിറങ്ങുന്നു. ഇന്നത്തേതും കൂട്ടി രണ്ട് മത്സരങ്ങൾ അവശേഷിക്കവേ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. മുംബയ് സിറ്റിക്കുമുള്ളത് രണ്ട് മത്സരങ്ങളാണ്. എന്നാൽ ഒരു പോയിന്റിന്റെ ലീഡിൽ നാലാം സ്ഥാനത്താണ് ഇപ്പോഴവർ.

18 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുംബയ് സിറ്റിക്ക് 31 പോയിന്റാണുള്ളത്. ബ്ളാസ്റ്റേഴ്സിന് 18 മത്സരങ്ങളിൽ നിന്ന് 30 പോയിന്റും.

ഇന്ന് മുംബയ് സിറ്റിയെ ബ്ളാസ്റ്റേഴ്സ് തോൽപ്പിക്കുകയാണെങ്കിൽ 33 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയരാം. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെ സമനിലയിലാണെങ്കിൽ പോലും സീസണിലെ ആദ്യ പാദമത്സരത്തിൽ മുംബയ് സിറ്റിയെ തോൽപ്പിച്ചിരുന്നതിന്റെ ബലത്തിൽ സെമിയിലെത്താം.

ഇന്ന് ബ്ളാസ്റ്റേഴ്സ് തോൽക്കുകയാണെങ്കിൽ മുംബയ്ക്ക് 34 പോയിന്റാകും. അതോടെ ഞായറാഴ്ച ഗോവയെ തോൽപ്പിച്ചാലും ബ്ളാസ്റ്റേഴ്സിന് നോക്കൗട്ട് കാണാതെ പുറത്തുപോകേണ്ടിവരും.

ഇന്ന് ബ്ളാസ്റ്റേഴ്സും മുംബയ്‌യും സമനിലയിൽ പിരിയുകയാണെങ്കിൽ അവസാന മത്സരത്തിൽ തങ്ങൾ ഗോവയെ തോൽപ്പിക്കാനും മുംബയ് അവസാന മത്സരത്തിൽ ഹൈദരാബാദിനോട് തോൽക്കാനോ സമനിലയിൽ പിരിയാനോ ബ്ളാസ്റ്റേഴ്സ് ആരാധകർക്ക് പ്രാർത്ഥിക്കേണ്ടിവരും.

ആദ്യ പാദത്തിൽ 3-0ത്തിന് മുംബയ് സിറ്റിയെ തോൽപ്പിച്ചവരാണ് കേരള ബ്ളാസ്റ്റേഴ്സ് .കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് കീഴടക്കിയാണ് വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിന്റെ വരവ്. ഇരട്ട ഗോളടിച്ച ജോർജ് പെരേരയും ഒരു ഗോളടിച്ച അഡ്രിയാൻ ലൂണയുമാണ് മഞ്ഞപ്പടയ്ക്ക് വിജയം നൽകിയത്. അൽവാരോ വസ്ക്വേസ്,ഖ്വാർളിംഗ്,ഗോളി പ്രഭ്സുഖൻ ഗിൽ തുടങ്ങിയവരുടെ ഫോമിലാണ് ബ്ളാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ.

കഴിഞ്ഞ മത്സരത്തിൽ ഗോവയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് മുംബയ് എത്തുന്നത്.അതിന് മുമ്പ് ഈസ്റ്റ് ബംഗാളിനെ 1-0ത്തിന് തോൽപ്പിച്ചിരുന്നു. അവസാന മത്സരം ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദുമായായതിനാൽ ഇന്ന് വിജയം നേടി സെമി സുരക്ഷിതമാക്കുക എന്നതാണ് മുംബയ്‌യുടെ ലക്ഷ്യം. അംഗുലോ,ഡീഗോ മൗറീഷ്യോ,മെഹ്‌താബ് സിംഗ്,മെൻഡോസ തുടങ്ങിയവരാണ് മുംബയ് നിരയിലെ കരുത്തർ.

ഐ.എസ്.എൽ പോയിന്റ് പട്ടിക

ടീം,കളി , ജയം,സമനില, തോൽവി പോയിന്റ് എന്ന ക്രമത്തിൽ

ഹൈദരാബാദ് എഫ്.സി 18-10-5-3-35

ജംഷഡ്പുർ 17-10-4-3-34

എ.ടി.കെ 18-9-7-2-34

മുംബയ് സിറ്റി 18-9-4-5-31

കേരള ബ്ളാസ്റ്റേഴ്സ് 18-8-6-4-30

ബെംഗളുരു 19-7-5-7-26

ഒഡിഷ 19-6-5-8-23

ചെന്നൈയിൻ 19-5-5-9-20

ഗോവ 19-4-9-6-18

നോർത്ത് ഈസ്റ്റ് 20-3-5-12-14

ഈസ്റ്റ് ബംഗാൾ 19-1-8-10-11

ടി.വി ലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ജിയോ ടി.വിയിലും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, BLASTERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.