ഭുവനേശ്വർ: അണ്ടർ 17 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോറ്റു. ലാറ ഡോ സാന്റോസ്, അലീനെ അമാറൊ എന്നിവർ ബ്രസീലിനായി ഇരട്ടഗോളുകൾ നേടി. ഗബ്രിയേലെ ജൻക്വയിറ ഒരു ഗോൾ നേടി. കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ തോറ്റു. ഗ്രൂപ്പിൽ നിന്ന് യു.എസ്.എയും ബ്രസീലും ക്വാർട്ടറിൽ എത്തി. ഗ്രൂപ്പ് ബിയിൽ നിന്ന് കരുത്തരായ ജർമനിയും നൈജീരിയയും ക്വാർട്ടറിൽ കടന്നു. ന്യൂസിലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ജർമനി ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽ കളിച്ച മൂന്ന് കളിയും ജയിച്ചാണ് ജർമനി അവസാന എട്ടിൽ എത്തിയത്. ഹാട്രിക്ക് നേടിയ ലോറീൻ ബെൻഡറാണ് ജർമനിയുടെ വിജയശില്പി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചിലിയെ 2-1ന് വീഴ്ത്തി രണ്ടാം സ്ഥാനക്കാരായാണ് നൈജീരിയ ക്വാർട്ടർ ഉറപ്പിച്ചത്.
അണ്ടർ 17 വനിതാ ലോകകപ്പിൽ കരുത്തരായ ജർമനിയും നെജീരിയയും ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ജർമനി ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽ കളിച്ച മൂന്ന് കളിയും ജയിച്ചാണ് ജർമനി അവസാന എട്ടിൽ എത്തിയത്. ഹാട്രിക്ക് നേടിയ ലോറീൻ ബെൻഡറാണ് ജർമനിയുടെ വിജയശില്പി. എമിലി ക്ലെഗ്ഗാണഅ കിവികൾക്കായി ഒരുഗോൾ മടക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചിലിയെ 2-1ന് വീഴ്ത്തി രണ്ടാം സ്ഥാനക്കാരായാണ് നൈജീരിയ ക്വാർട്ടർ ഉറപ്പിച്ചത്. ബ്ലെസ്സിംഗ് ഇമ്മാനുവേലിന്റെ ഇരട്ടഗോളുകളാണ് നൈജിരിയക്ക് ജയമൊരുക്കിയത്. തലി യുഡലേവിച്ച് ചിലിക്കായി ഒരുഗോൾ മടക്കി. നൈജീരിയ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചു.
ബ്രസീലിനോടും തോൽവി
ഗ്രൂപ്പ് എയിലെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോറ്റു. ലാറ ഡോ സാന്റോസ്, അലീനെ അമാറൊ എന്നിവർ ബ്രസീലിനായി ഇരട്ടഗോളുകൾ നേടി. ഗബ്രിയേലെ ജൻക്വയിറ ഒരു ഗോൾ നേടി. ഗ്രൂപ്പിൽ നിന്ന് യു.എസ്.എയും ബ്രസീലും ക്വാർട്ടറിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |