SignIn
Kerala Kaumudi Online
Thursday, 19 September 2024 2.10 AM IST

പാകിസ്ഥാനോട് പകരം ചോദിക്കാൻ ഇന്ത്യ

Increase Font Size Decrease Font Size Print Page
icct20

ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടുന്നു

മെൽബൺ : യു.എ.ഇയിൽ നടന്ന കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലും ഈ വർഷത്തെ ഏഷ്യാകപ്പിലും സെമി കാണാതെയുള്ള പുറത്താകലുകൾക്ക് വഴിയൊരുക്കിയ പാകിസ്ഥാനോട് പകരം ചോദിച്ചുകൊണ്ട് 2022 ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നായ ആസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ 12റൗണ്ട് പോരാട്ടം.

കഴിഞ്ഞ വർഷത്തെ ലോകകപ്പിലും ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെയാണ് നേരിട്ടിരുന്നത്. വിരാട് കൊഹ്‌ലി നയിച്ച ഇന്ത്യയെ ബാബർ അസമും സംഘവും അന്ന് കീഴടക്കിയത് 10 വിക്കറ്റിനാണ്.ലോകകപ്പുകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോറ്റത്. കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ തോറ്റതോടെ സെമിഫൈനലിലേക്കുള്ള വഴിയടഞ്ഞിരുന്നു.

ഇത്തവണ സൂപ്പർ 12 റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും.ദക്ഷിണാഫ്രിക്ക ബംഗ്ളാദേശ്,നെതർലാൻഡ്സ്,സിംബാബ്‌വെ എന്നിവരുമായാണ് സൂപ്പർ 12 റൗണ്ടിൽ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ.

  • രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പിനിറങ്ങുന്നത്.
  • 2007ലെ പ്രഥമ ലോകകപ്പിന്റെ ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.
  • അതിന് ശേഷം ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയിട്ടില്ല. പാകിസ്ഥാൻ 2009ൽ കിരീടം നേടിയിരുന്നു.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ

രോഹിത് ശർമ്മ(ക്യാപ്ടൻ),കെ.എൽ രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട് കൊഹ്‌ലി,സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ,ദിനേഷ് കാർത്തിക്, അശ്വിൻ,ഭുവനേശ്വർ കുമാർ,ഷമി,അർഷ്ദീപ് സിംഗ്,ദീപക് ഹൂഡ,യുസ്‌വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ,ഹർഷൽ പട്ടേൽ.

പാകിസ്ഥാൻ

ബാബർ അസം(ക്യാപ്ടൻ,)ഫഖാർ സമാൻ,ഇഫ്തിഖർ അഹമ്മദ്,മുഹമ്മദ് റിസ്‌വാൻ,കുഷ്ദിൽ ഷാ, മുഹമ്മദ് നവാസ്,ഷദാബ് ഖാൻ,ഷാൻ മസൂദ്,ഷഹീൻ ഷാ അഫ്രീദി,നസീം ഷാ,മുഹമ്മദ് വാസിം,മുഹമ്മദ് ഹസ്നൈൻ, ഹാരിസ് റൗഫ്,ഹൈദർ അലി,ആസിഫ് അലി.

1-3

ഐ.സി.സി ട്വന്റി-20 ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാൻ മൂന്നാം റാങ്കിലും.

5-1

ട്വന്റി-20 ലോകകപ്പുകളിൽ ആറു തവണപരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിജയങ്ങൾ നേടി. പാകിസ്ഥാന് ഒരേയൊരു ജയം മാത്രം.

ഭീഷണി മഴ

കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിനും ഭീഷണിയായേക്കും. മഴയെത്തുടർന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സന്നാഹമത്സരവും അഫ്ഗാനും പാകിസ്ഥാനും തമ്മിലുള്ള സന്നാഹമത്സരവും ഉപേക്ഷിച്ചിരുന്നു.

1.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്.

ആദ്യ മത്സരത്തിൽ അടിതെറ്റി ആസ്ട്രേലിയ -

റിപ്പോർട്ട് സ്പോർട്സ് പേജിൽ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.