ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ഇന്ത്യ ഉൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നാളെ അറിയാം. ഗ്രൂപ്പിലെ എല്ലാടീമുകളുടെയും അവസാനമത്സരം നാളെ നടക്കും. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ,രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക,മൂന്നാമതുള്ള പാകിസ്ഥാൻ എന്നിവർക്ക് സെമിപ്രതീക്ഷയുണ്ട്.
രാവിലെ 5.30ന് ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മിലാണ് ഗ്രൂപ്പിലെ ആദ്യ മത്സരം. ഇതിൽ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പാകും. രാവിലെ 9.30ന് പാകിസ്ഥാനും ബംഗ്ളാദേശും തമ്മിലുള്ള മത്സരം. ഇതിൽ പാകിസ്ഥാൻ ജയിച്ചാലും 1.30ന് സിംബാബ്വെയുമായുള്ള മത്സരത്തിൽ ഇന്ത്യ തോറ്റാൽ മാത്രമേ റൺറേറ്റ് അടിസ്ഥാനത്തിലെങ്കിലും പാകിസ്ഥാന് സെമിയിലെത്താനാവൂ.സിംബാബ്വെയെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |