ട്വന്റി-20 ലോകകപ്പിൽ സെമി ഫൈനൽ ചിത്രം ഇന്ന് തെളിയും. രണ്ടാം ഗ്രൂപ്പിൽ ഇന്ന് ഇന്ത്യ ഉൾപ്പടെയുള്ള ടീമുകൾ നിർണായക മത്സരങ്ങൾക്കായി കളത്തിലിറങ്ങും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന മത്സരത്തിൽ സിംബാബ്വെയാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിക്കപ്പെട്ടാലും ഇന്ത്യ സെമിയിൽ എത്തും. തോറ്റാൽ ദക്ഷിണാഫ്രിക്ക -നെതർലൻഡ്സ്, പാകിസ്ഥാൻ- ബംഗ്ലാദേശ് മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം.
ഇന്നലെ ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ 4 വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ കടന്നു. ശ്രീലങ്ക തോറ്റതോടെ നിലവിലെ ചാമ്പ്യൻമാരും ആതിഥേയരുമായ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |