
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിനെ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിക്കും. അഹമ്മദ് ഇമ്രാനെ വെെസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ, ഐപിഎൽ താരങ്ങളായ വിഘ്‌നേഷ് പുത്തൂർ, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.
മദ്ധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തിൽ കളിച്ചതിനാലാണ് വിഘ്‌നേഷിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ഐപിഎൽ താരലേലത്തിന് മുൻപ് വിഘ്‌നേഷിനെ മുംബയ് ഇന്ത്യൻസ് ടീമിൽ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രാേഫി മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റന്‍ ആൻഡ് വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാൻ (വൈസ് ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്‍, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്‍, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന്‍ പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്‌നേഷ് പുത്തൂര്‍, ഷറഫുദ്ദീന്‍.
ഈ മാസം 26 മുതലാണ് മുഷ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുന്നത്. മുഷ്താഖ് അലി ട്രോഫിയില്‍ മുംബയ്, വിദര്‍ഭ, ആന്ധ്രപ്രദേശ്, റെയില്‍വേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവര്‍ ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |