
ലണ്ടൻ: സൂപ്പർ താരം വിരാട് കൊഹ്‌ലി ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കുടുംബമായി ലണ്ടനിൽ സ്ഥിരതാമസമാക്കാനാണ് തീരുമാനമെന്നാണ് വിവരം. അവധി ആഘോഷിക്കാൻ ഇടയ്ക്കിടെ വിരാട് കൊഹ്ലിയും അനുഷ്കയും ലണ്ടനിൽ എത്താറുണ്ട്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ഇപ്പോഴിതാ ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് കോഹ്ലി താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥൻ ട്രോട്ടാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. കൊഹ്ലി ലണ്ടനിലെ സെന്റ് ജോൺസ് വുഡിലാണ് താമസിക്കുന്നതെന്ന് ജൊനാഥൻ സൂചിപ്പിച്ചത്. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി. സോണി സ്‌പോർട്‌സിൽ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
' കൊഹ്ലി സെന്റ് ജോൺസ് വുഡിലോ അതിന് സമീപത്തോ അല്ലേ താമസിക്കുന്നത്. അദ്ദേഹത്തെ തിരിച്ചുവരാൻ നിർബന്ധിക്കാൻ കഴിയില്ല'- എന്നാണ് ജൊനാഥൻ ട്രോട്ട് പറഞ്ഞത്. കൊഹ്ലിയുടെ വീട് ഈ പ്രദേശത്താണെന്നാണ് ആരാധകർ പറയുന്നത്. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു ആഡംബര റെസിഡൻഷ്യൽ ഏരിയയാണ് സെന്റ് ജോൺസ് വുഡ്. ലണ്ടനിലെ രാജകീയ പാർക്കുകളിൽ ഒന്നായ റീജന്റ്സ് പാർക്ക് സെന്റ് ജോൺസ് വുഡിന് സമീപമാണ്. ഒരു വർഷം മുൻപാണ് കൊഹ്ലി ഇവിടെ വീട് വാങ്ങിയതെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |