SignIn
Kerala Kaumudi Online
Tuesday, 03 March 2026 7.49 PM IST

നമ്മുടെ ക്ളോക്കുകളിലെയും വാച്ചുകളിലെയും സമയം മാറും; ലോകത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് ശാസ്‌ത്രലോകം

Increase Font Size Decrease Font Size Print Page
time

കനത്ത ചൂടിൽ വെന്തുരുകുകയാണ് ലോകം മുഴുവനും. ആഗോളതാപം വർദ്ധിച്ചതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുയാണ് ഒരു ശാസ്‌ത്രജ്ഞൻ. ഭൂമി കറങ്ങുന്നതിന്റെ വേഗത കുറഞ്ഞുവെന്നും ഇത് സമയത്തെ ബാധിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ ജിയോഫിസിസ്റ്റായ ഡങ്കൻ ആഗ്‌ന്യൂവാണ് പഠനം നടത്തിയത്.

ചൂട് കൂടിയത് പോളാർ ധ്രുവങ്ങളിൽ മഞ്ഞുരുകുന്നതിനിലേയ്ക്ക് നയിച്ചു. ഇക്കാരണങ്ങളാൽ സാധാരണയേക്കാൾ കുറഞ്ഞ വേഗത്തിലാണ് ഭൂമി കറങ്ങുന്നതെന്ന് ജേർണലിൽ വ്യക്തമാക്കുന്നു. ഇത് സമയത്തിൽ ഒരു സെക്കന്റ് കുറയാൻ കാരണമാകും. ക്ളോക്കിൽ നിന്ന് ഒരു സെക്കന്റ് കുറയ്ക്കുന്ന 'നെഗറ്റീവ് ലീപ് സെക്കന്റ്' എന്ന പ്രതിഭാസത്തിന് കാരണമാകുന്നു. 2029 ഓടെയായിരിക്കും സമയത്തിൽ കുറവ് വരുന്നതെന്നും ജേർണലിൽ പറയുന്നു.

ഇങ്ങനെ സംഭവിക്കുന്നതുമൂലം കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ടൈമിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കൂടാതെ കോർഡിനേറ്റഡ് യൂണിവേഴ്‌സൽ ടൈമിൽ (യുടിസി) നേരത്തെ തന്നെ മാറ്റങ്ങൾ വരുത്തേണ്ടതായും വരുന്നു. ക്ലോക്കുകളും സമയവും നിയന്ത്രിക്കുന്നതിന് ആഗോളതലത്തിൽ ഉപയോഗിക്കുന്ന പ്രാഥമിക സമയ മാനദണ്ഡമാണ് കോർഡിനേറ്റഡ് യൂണിവേഴ്‌‌സൽ ടൈം അല്ലെങ്കിൽ യുടിസി.

ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നത് ഭൂമിയുടെ പിണ്ഡം (മാസ്) കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് മാറ്റങ്ങളുണ്ടാക്കുന്നു. ഇത് ഭൂമിയുടെ കോണീയ പ്രവേഗത്തെ (വെലോസിറ്റി) ബാധിക്കുന്നുവെന്ന് ഡങ്കൻ ആഗ്‌ന്യൂ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭൂമിയുടെ മദ്ധ്യരേഖയ്ക്ക് ചുറ്റുമുള്ള പിണ്ഡം (ഭാരം, മാസ്) കൂടുന്നതിന് കാരണമാവുകയും ഇത് ഭൂമിയുടെ ഭ്രമണത്തെ ബാധിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു.

ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞുവരുന്നതായി പല പഠനങ്ങളിലും ചൂണ്ടിക്കാട്ടിയിരുന്നു. 70 ദശലക്ഷം വർഷങ്ങൾക്കുമുൻപ് ദിവസങ്ങൾ വളരെ കുറഞ്ഞതായിരുന്നു. 23.5 മണിക്കൂറായിരുന്നു അന്ന് ഒരു ദിവസം ഉണ്ടായിരുന്നതെന്ന് പേലോഷ്യനോഗ്രാഫിയിൽ നടന്ന പഠനത്തിൽ പറയുന്നു.

TAGS: NEWS 360, WORLD, WORLD NEWS, EARTH ROTATION, SLOWING, TIME CHANGE, CORDINATED UNIVERSAL TIME, UTC CHANGE, NEGATIVE LEAP SECOND, POLAR ICE MELTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.