
തൃശൂര്‍: ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസത്തില്‍ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 43.49 കോടി രൂപയുടെ റെക്കാഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 102.75 കോടി രൂപയും പ്രവര്‍ത്തനലാഭം 216.28 കോടി രൂപയുമാണ്.
പലിശ വരുമാനം മുന്‍വര്‍ഷം അവസാന പാദത്തേക്കാള്‍ 21.34 ശതമാനം വളര്‍ച്ച നേടി. പലിശ ഇതര വരുമാനം 60.80 ശതമാനം ഉയര്‍ന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 19.68 ശതമാനം വര്‍ദ്ധനയോടെ 33,772 കോടി രൂപയായി. ആകെ നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 16.42 ശതമാനം ഉയര്‍ന്ന് 18,643 കോടി രൂപയിലെത്തി.
വായ്പകളില്‍ 23.95 ശതമാനം വളര്‍ച്ച
ആകെ വായ്പകള്‍ 15,129 കോടി
സ്വര്‍ണവായ്പകളില്‍ വളര്‍ച്ച 71.41%
വായ്പനിക്ഷേപ അനുപാതം (മാര്‍ച്ച് 31-ന്) 81.15 ശതമാനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ മികച്ച പ്രകടനം തുടരാന്‍ ബാങ്കിന് കഴിഞ്ഞു. എല്ലാം മേഖലകളിലും അസാധാരണമായ പ്രകടനം കാഴ്ചവെച്ചാണ് മികച്ച മുന്നേറ്റം നടത്തിയത്. - കെ.കെ.അജിത് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |