
ടെഹ്‌റാൻ: ഇറാനിലെ മീനാബിൽ 168 പേരുടെ മരണത്തിനിടയാക്കിയ സ്‌കൂൾ ആക്രമണത്തിന് ഉത്തരവാദികളായ യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇറാൻ. യുഎസ് യുദ്ധ കപ്പലായ യുഎസ്എസ് സ്പ്രുവാൻസിലെ കമാൻഡിംഗ് ഓഫീസറായ ലെയ് ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരാണ് ക്രൂരകൃത്യത്തിന് കാരണക്കാരെന്ന് ഇറാൻ വ്യക്തമാക്കി.
മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ തൊടുക്കാൻ ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്ന് നൈജീരിയയിലെയും സൗത്ത് ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഇറാൻ എംബസികൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചു. ആക്രമണത്തിൽ 168 നിരപരാധികളായ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ആദ്യ ദിനത്തിലാണ് യുഎസ്-ഇസ്രയേൽ സൈന്യം സ്‌കൂൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവിക താവളത്തിന് സമീപമുള്ള സ്‌കൂളാണ് ലക്ഷ്യമിട്ടത്.
ഈ രണ്ടു ഉദ്യോഗസ്ഥർക്കും സ്വന്തം മക്കളില്ലേ എന്നാണ് ഇറാൻ എംബസി പോസ്റ്റിൽ ചോദിക്കുന്നത്. ഇരുവർക്കും എങ്ങനെ രാത്രി സമാധനത്തോടെ ഉറങ്ങാൻ കഴിയുന്നുവെന്നാണ് നൈജീരിയൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്. എന്നാൽ ഹോർമുസ് കടലിടുക്കിന് സമീപമുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടയിലാണ് സ്‌കൂൾ തകർന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ലക്ഷ്യം തിരിച്ചറിയുന്നതിൽ പറ്റിയ പിഴവാകാം സ്കൂളിൽ മിസൈൽ പതിക്കാൻ കാരണമായതെന്നാണ് സൂചിപ്പിക്കുന്നത്.
Remember these two criminals. Leigh R. Tate, the commander, and Jeffrey E. York, the executive officer of the USS Spruance, who ordered the launch of Tomahawk missiles three times, killing 168 innocent children at a school in #Minab. pic.twitter.com/CEsHFllJr2
— Iran in India (@Iran_in_India) March 29, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |