SignIn
Kerala Kaumudi Online
Sunday, 26 April 2026 7.02 AM IST

ബ്രിട്ടനോട് കടുത്ത നീരസമെന്ന് ട്രംപ്; ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തി യുഎസ് - ഇസ്രയേൽ സഖ്യം

Increase Font Size Decrease Font Size Print Page
explosion

ടെഹ്‌റാൻ: ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തി ഇസ്രയേൽ - യുഎസ് സഖ്യം. ആക്രമണത്തിൽ ഇറാന് കനത്ത നാശനഷ്ടമുണ്ടായെന്നാണ് ഇവർ നൽകുന്ന റിപ്പോർട്ടുകൾ. ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്നും അതിശക്തമായ ആക്രമണം ഇനിയും ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. എന്നാൽ യുദ്ധം ചെയ്യുന്നതിന് യുഎസ് വലിയവില നൽകേണ്ടിവരുമെന്ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥൻ അലി ലാരിജാനി അറിയിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ യുഎസ് പരാജയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യമെന്നും ഇതുവരെ ആക്രമണം നടത്താൻ ആലോചിക്കാത്ത സ്ഥലങ്ങളിലും ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇന്നലെ ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഇന്ന് പശ്ചിമേഷ്യക്ക് ഭീഷണി അല്ലെന്നും ഒരു പരാജിത രാജ്യമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു,​ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാൻ തോൽക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങൾ കാരണമാണ് ഇറാൻ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു,​ സമ്പൂർണമായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം എന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതുവരെ ഞങ്ങൾ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ ആക്രമണം നടത്തും. വലിയ നാശമുണ്ടാക്കും,​ ഒരുപാട് ജീവനുകൾ നഷ്ടമാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, യുദ്ധത്തിൽ ബ്രിട്ടൻ പങ്കാളി ആകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ് രം​ഗത്തെത്തി. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ലെന്നും യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടന്റെ ഈ നീക്കം മറക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

TAGS: NEWS 360, WORLD, WORLD NEWS, IRAN, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.