ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ച പ്രശ്‌നത്തിൽ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്‌തുകൊണ്ടുപോയ കപ്പലിലെ ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. ഗിനിയിൽ അനധികൃതമായി പിടിച്ചുവച്ചിരിക്കുകയാണെന്നും നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സനുജോസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഇന്ത്യയുടെ ഇടപെടൽ മൂലം നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത് ഒഴിവായെന്നും സനു വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം പതിനാറ് ഇന്ത്യക്കാരാണ് ഹീറോയിക് ഇഡുൻ കപ്പലിലുള്ളത്. സനു ജോസിനെക്കൂടാതെ നാവിഗേറ്റിംഗ് ഓഫീസറായ കൊല്ലം സ്വദേശി വിജിത്ത്, കൊച്ചി സ്വദേശി മിൽട്ടൻ എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ.
എക്വറ്റോറിയൽ ഗിനി സൈന്യമാണ് കപ്പലിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്. കപ്പൽ നൈജീരിയയ്‌ക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് മുൻപ് അറിയിച്ചിരുന്നു. അതേസമയം, കപ്പലിൽ ഉണ്ടായിരുന്ന പതിനഞ്ച് ഇന്ത്യക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഹോട്ടൽ തടവുകേന്ദ്രമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |