ന്യൂഡൽഹി: ബീഹാറിലെ വോട്ടർ അധികാർ യാത്രയുടെ ഏഴാം ദിവസമായ ഇന്നലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ മഖന കർഷകരുമായും മത്സ്യത്തൊഴിലാളികളുമായും സംവദിച്ചു. യാത്ര ഇന്നലെ കതിഹാറിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി കർഷകരെ കണ്ടത്.
വോട്ട് മോഷണം ആരോപിച്ചും ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ വെട്ടിനിരത്തലിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഇന്ത്യാ മുന്നണി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
യാത്ര കടന്നുപോകുന്ന വഴികളിൽ ആളുകൾ രാഹുലിനെ കാണനായി കെട്ടിടങ്ങൾക്ക് മുകളിലും റോഡരികിലും തടിച്ചുകൂടിയിരുന്നു. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കുന്നതിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും എം.എൽ.എമാരും ഇന്നലെ ബീഹാറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |