SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 PM IST

അമേരിക്കയിലെ ഏറ്റവും പഴയ ചീസ് ഷോപ്പ് പൂട്ടുന്നു

usa

ന്യൂയോർക്ക് : യു.എസിലെ ഏറ്റവും ജനപ്രിയ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ചീസ്. നിരവധി വിഭവങ്ങൾ തയാറാക്കാൻ ഉപയോഗിക്കാമെന്നതിനാൽ ഒട്ടുമിക്ക വീടുകളിലും ചീസ് കാണാം. പിസ,​ ബർഗർ,​ സാൻഡ്‌വിച്ച് തുടങ്ങിയവയ്ക്കൊപ്പം ചീസ് ടോപ്പിംഗ് അഭിവാജ്യ ഘടകമാണ്. അമേരിക്കൻ ചീസ് ലൗവേഴ്സിനിടെയിൽ ഏറ്റവും പ്രശസ്തമാണ് മാൻഹട്ടണിലെ ലിറ്റിൽ ഇറ്റലിയിലുള്ള അലേവ ഡയറി എന്ന ചീസ് ഷോപ്പ്.

130 വർഷം പഴക്കമുള്ള ഈ സ്ഥാപനം യു.എസിലെ ഏറ്റവും പഴക്കമേറിയ ചീസ് ഷോപ്പാണെന്ന് കരുതുന്നു. വർഷങ്ങൾ നീണ്ട സേവനത്തിനൊടുവിൽ ഇവിടം അടച്ചുപൂട്ടാനൊരുങ്ങുകയാണ്. സാമ്പത്തിക ഞെരുക്കവും കോടതി കേസുകളും പരിഗണിച്ചാണ് തീരുമാനം. കൊവിഡ് 19 മഹാമാരി അമേരിക്കയിൽ വ്യാപിച്ചതാണ് അലേവ ഡയറിയുടെ പതനത്തിലേക്ക് നയിച്ചത്.

സ്ഥാപനത്തിന്റെ ഉടമ കടയുടെ വാടക കൊടുക്കാൻ ബുദ്ധിമുട്ടി. മാർച്ച് 5നകം സ്ഥാപനം പൂട്ടുമെന്നാണ് ഇപ്പോഴത്തെ ഉടമ കാരൻ കിംഗ് പറയുന്നത്. 2015ൽ കാരന്റെ ഭർത്താവ് മരിച്ചതിന് ശേഷം അവർ ഒറ്റയ്ക്കാണ് കട നോക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ വിവിധ തരം സാൻഡ്‌വിച്ചുകളടക്കം ഇറക്കി കച്ചവടം പച്ചപിടിച്ചെങ്കിലും വാടക കുടിശ്ശികയ്ക്കുള്ള പണം തികഞ്ഞില്ല.

500,000 ഡോളറിലേറെ വാടക കുടിശ്ശികയുടെ പേരിൽ കെട്ടിട ഉടമ അലേവ ഡയറിക്കെതിരെ കേസ് കൊടുത്തിരുന്നു. കാരൻ വാടക കുടിശ്ശിക തീർക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ കുടിശ്ശിക വേണ്ട എന്ന് കെട്ടിട ഉടമ തീരുമാനിച്ചെങ്കിലും സ്ഥാപനം ഒഴിയണമെന്ന് നിബന്ധന വച്ചു. ഇതോടെയാണ് അലേവ ഡയറി പൂട്ടാൻ തീരുമാനിച്ചത്. അതേ സമയം, കട പൂട്ടാതിരിക്കാനുള്ള എന്തെങ്കിലും മാർഗം തെളിയുമെന്ന വിശ്വാസം കാരന് ഇപ്പോഴുമുണ്ട്. 1892ലാണ് അലേവ ഡയറി പ്രവർത്തനമാരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.