ന്യൂയോർക്ക് : കാണാതായ തന്റെ വളർത്തുനായയെ കണ്ടെത്തുന്നവർക്ക് 2,000 ഡോളർ ( 1.64 ലക്ഷം രൂപ ) പാരിതോഷികം പ്രഖ്യാപിച്ച് യു.എസ് വനിത. ഒരാഴ്ച മുമ്പാണ് വാഷിംഗ്ടണിലെ യാകിമ നഗരത്തിലുള്ള ജെയ്‌ലീ ഷോക്വെറ്റ് എന്ന യുവതിയുടെ വളർത്തുനായ ബോവിയെ കാണാതായത്. രണ്ട് വളർത്തുനായകളാണ് ഇവർക്കുണ്ടായിരുന്നത്. വീടിന്റെ പിൻവശത്ത് നിന്ന് രണ്ട് നായകളെയും കാണാതാവുകയായിരുന്നു. വീടിന്റെ ഗേറ്റ് തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരെണ്ണത്തെ കണ്ടെത്തി. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ചേർന്ന് നായകളെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടതായി ഒരു അയൽവാസി വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് ബുൾഡോഗ് ഇനത്തിലെ നായ ആണ് ബോവി. കോളറിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ബോവിയുടെ ലൊക്കേഷൻ കൃത്യമായി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വളർത്തുമൃഗമെന്നതിലുപരി തന്റെ ഉറ്റ സുഹൃത്ത് കൂടിയായ ബോവിയെ തിരിച്ചെത്തിക്കുന്നവർ ആരായാലും ഉറപ്പായും പാരിതോഷികം തരുമെന്ന് ജെയ്‌ലീ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |