ലാഹോർ : ഇന്ന് വൈകിട്ടാണ് പാകിസ്ഥാാനും ഇന്ത്യയും വെടിനിറുത്തലിന് ധാരണയായത്. ഇരപ രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. പാകിസ്ഥാൻ ഡി.ജി.എം.ഒ ഇന്ത്യൻ ഡി.ജി.എം.ഒയുമായി ഫോൺ വഴി ബന്ധപ്പെടുകയായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നത് പാകിസ്ഥാന് ദോഷകരമാകും എന്ന് മുൻ പാക് എയർമാർഷൽ മസൂദ് അക്തർ നേരത്തെ ഡോൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. പാകിസ്ഥാന്റെ സൈനിക ശക്തി ഇന്ത്യക്ക് മുന്നിൽ ദുർബലമാണെന്ന് സമ്മതിച്ചു കൊണ്ടായിരുന്നു മസൂദ് അക്തറിന്റ വാക്കുകൾ.
ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്, നമുക്കുള്ളത് വെറും ആറു ലക്ഷം മാത്രമാണ്. എത്ര യുദ്ധം നടത്തിയാലും നമ്മളെ രക്ഷിക്കാൻ കഴിയില്ല. നമ്മുടെ ഭരണാധികാരികളുടെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണ്. സ്ഥിതി ആശങ്കാജനകമാണ്. അതിന് ഞങ്ങൾക്ക് ഉത്തരമില്ല. സ്ഥിതി കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്ക് സമ്മർദ്ദം ചെലുത്തുന്നതു വരെ സംഘർഷം ലഘൂകരിക്കൻ നടക്കില്ലെന്നും അദ്ദേഹം പഫഞ്ഞു . പാകിസ്ഥാൻ ഇനി എന്താണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ശരിക്കും ചിന്തിക്കണം എന്നും അല്ലാത്ത പക്ഷം സ്ഥിതി കൂടുതൽ വഷളാകും എന്നും മസൂദ് ചൂണ്ടിക്കാണിച്ചു.
അതേസമയം ഇന്ത്യയുടെ സൈനിക ശക്തി എന്താണെന്ന് പാകിസ്ഥാന് മനസിലായെന്ന് കമ്മഡോർ രഘു ആർ നായർ, വിംഗ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ യുദ്ധ വിമാനം വെടിവച്ചിട്ടുവെന്നത് ഉൾപ്പെടെയുള്ള പാക് അവകാശവാദങ്ങൾ വെറും പൊള്ളയാണ്. പാകിസ്ഥാനിൽ ഇന്ത്യ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സിർസ, ജമ്മു, പത്താൻകോട്ട്, ഭട്ടിൻഡ, നാലിയ വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന വാദവും ഇന്ത്യ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |