ന്യൂഡൽഹി: മലയാളിയടക്കം എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇളവു ചെയ്‌ത ഖത്തർ അപ്പീൽ കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം തുടർനടപടിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
തുടർനടപടികൾ നിയമവിദഗ്‌ദ്ധരും കുടുംബവുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
അതുവരെ കേസു സംബന്ധിച്ച് ഒരു വിവരങ്ങളും പങ്കിടില്ല. മാദ്ധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്.
കുടുംബാംഗങ്ങളുടെ താത്‌പര്യങ്ങളാണ് സർക്കാരിന് വലുത്. അതിനാൽ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അരിന്ദം ബാഗ്‌ചി വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ വർഷം അറസ്റ്റിലായ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇന്ത്യ നൽകിയ അപ്പീലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇളവ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |