ബീജിംഗ്: ചൈനയുടെ പ്രതിരോധ മന്ത്രിയായി നാവിക സേന മുൻ തലവൻ ഡോംഗ് ജുനിനെ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രി ജനറൽ ലീ ഷാംഗ്ഫൂവിനെ ഒക്ടോബറിൽ ചൈന പുറത്താക്കിയിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. സൈനിക ഉപകരണങ്ങളുടെ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ലീ അന്വേഷണം നേരിട്ടിരുന്നതായാണ് സൂചന. മാർച്ചിൽ ചുമതലയേറ്റ ലീ ഓഗസ്റ്റ് മുതൽ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. 2021 സെപ്തംബറിലാണ് ഡോംഗ് ജുൻ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ കമാൻഡറായി ചുമതലയേറ്റത്. ഈ മാസം പദവിയൊഴിഞ്ഞ 62കാരനായ ഡോംഗിന് പകരം ഹു ഷോംഗ്‌മിങ്ങിനെ നാവിക സേനയുടെ പുതിയ തലവനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |