ടെഹ്‌റാൻ: ഇറാനിൽ മുതിർന്ന നയതന്ത്രജ്ഞൻ അലി ബാഗേരിയെ ഇടക്കാല വിദേശകാര്യ മന്ത്രിയായി നിയമിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമർശകനായ ബാഗേരി ആണവ ചർച്ചകളിൽ അടക്കം ഇറാനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. വിദേശകാര്യ ഉപമന്ത്രിയായി പ്രവർത്തിച്ചുവരികയായിരുന്നു. 1990 മുതൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ യു.എസുമായുള്ള തടവുകാരുടെ കൈമാറ്റ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |