സോൾ: ദക്ഷിണ കൊറിയയിൽ തലവേദന സൃഷ്ടിച്ച് വീണ്ടും ഉത്തര കൊറിയയിൽ നിന്നുള്ള മാലിന്യം നിറച്ച ബലൂണുകൾ. ഇന്നലെ തലസ്ഥാനമായ സോളിലെ പ്രസിഡന്റ് ഓഫിസ് പരിസരത്താണ് ബലൂണുകൾ പതിച്ചത്. അപകടകരമായ വസ്തുക്കൾ മാലിന്യത്തിലില്ലെന്ന് ഉറപ്പുവരുത്തി. മേയ് അവസാനം മുതൽ ഇത് പത്താം തവണയാണ് വിവിധ തരത്തിലെ മാലിന്യങ്ങൾ നിറച്ച ബലൂണുകളെ ഉത്തര കൊറിയ, ദക്ഷിണ കൊറിയയിലേക്ക് പറത്തിവിടുന്നത്. 2,000ത്തിലേറെ മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയയിൽ പതിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേ സമയം, ഉത്തര കൊറിയയ്ക്കുള്ള മറുപടിയായി അതിർത്തിയിൽ ഉച്ചഭാഷിണികളിലൂടെ ആശയ പ്രചാരണം നടത്തുന്നുണ്ട്. ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികൾക്കെതിരെയുള്ള സന്ദേശങ്ങളും കെ - പോപ്പ് ഗാനങ്ങളുമാണ് ഉച്ചഭാഷിണികൾ വഴി സംപ്രേക്ഷണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |