ലക്നൗ: ഇറാനി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ റസറ്റ് ഓഫ് ഇന്ത്യക്കെതിരെ മുംബയ്‌ക്ക് മേൽക്കൈ.121 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ മുംബയ് നാലാം ദിനമായ ഇന്നലെ കളിനിറുത്തുമ്പോൾ 156ന് 7എന്ന നിലയിലാണ്. മത്സരം ഒരു ദിവസം കൂടി അവശേഷിക്കെ മുംബയ്‌ക്ക് 274 റൺസിന്റെ ലീഡായി. ഇന്ന് കുറച്ച് നേരം കൂടി ബാറ്റ് ചെയ്ത് ലീഡുയർത്തിയ ശേഷം റസ്റ്റ് ഓഫ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കാനാകും മുംബയുടെ ശ്രമം. കഴിഞ്ഞ ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ച്വറി നേടിയ സർഫ്രാസ് ഖാനും (9), തനുഷ് കോട്ടിയാനുമാണ് ( 20)ക്രീസലുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ മുൻ നിര തകർന്നപ്പോൾ ഓപ്പണർ പ്രിഥ്വിഷായാണ് (76) മുംബയ്‌യുടെ രക്ഷയ്ക്ക് എത്തിയത്. 37 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ പ്രിഥ്വി മറുവശത്ത് വിക്കറ്റുകൾ വീണ് തുടങ്ങിയതോടെയാണ് വേഗം കുറച്ചത്.
രാവിലെ 289/4എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച റസ്റ്റ് ഓഫ് ഇന്ത്യ 416 റൺസിന് ഓൾഔട്ടായി. അഭിമന്യു ഈശ്വരന് (191) ഡബിൾ സെഞ്ച്വറിയും ധ്രുവ് ജൂറലിന് (93) സെഞ്ച്വറിയും നഷ്ടമായി. ധ്രുവ് ജൂറലിനെ പുറത്താക്കി ഷംസ് മുലാനിയാണ് കൂട്ടുകട്ട് പൊളിച്ചത്. അഭിമന്യുവും ജൂറലും അഞ്ചാം വിക്കറ്റിൽ റൺസി്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് റസ്റ്റ് ഓഫ് ഇന്ത്യ തകർച്ച നേരിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |