റായ്പുർ: ഛത്തീസ്ഗഢിൽ 36 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. നാരായൺപുർ-ദന്തേവാഡ അതിർത്തിയിൽ ജില്ലാ റിസർവ് ഗാർഡും (ഡി.ആർ.ജി) സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും (എസ്.ടി.എഫ്) ഓപ്പറേഷൻ നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആരംഭിച്ച ഏറ്രുമുട്ടൽ തുടരുകയാണ്.
നിരവധി ആയുധങ്ങൾ കണ്ടെടുത്തു.
ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ 29 മാവോയിസ്റ്റുകളെ വധിച്ച ശേഷമുള്ള വലിയ ഏറ്റുമുട്ടലാണിത്.
മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഓർച്ച, ബർസൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവൽ, നെന്തൂർ, തുൽത്തുളി ഗ്രാമങ്ങളിൽ ഓപ്പറേഷൻ തുടങ്ങുകയായിരുന്നു. ഈ വർഷം
ബസ്തർ മേഖലയിൽ 187 മാവോയിസ്റ്റുകളെയാണ് വധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |