ന്യൂയോർക്ക്: ഇന്ന് അന്താരാഷ്ട്ര പൂച്ച ദിനം. അരുമ മൃഗങ്ങളായ പൂച്ചകളെ പറ്റിയുള്ള അവബോധം വളർത്തുന്നതിനും അവയെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള മാർഗ്ഗങ്ങൾ പഠിക്കുന്നതിനുമാണ് ഇന്നത്തെ ദിനം മാറ്റിവച്ചിരിക്കുന്നത്. 2002ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ ആനിമൽ വെൽഫെയർ ആണ് പൂച്ച ദിനത്തിന് തുടക്കം കുറിച്ചത്. ബി.സി 3000ത്തിൽ ഈജിപ്റ്റിൽ എലികളെ തുരത്താൻ പൂച്ചകളെ വീടിനുള്ളിൽ വളർത്തിയിരുന്നതായി പുരാതന ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. പുരാതന ഈജിപ്റ്റിൽ പൂച്ചകൾക്ക് ദൈവീക പരിവേഷവും നൽകിയിരുന്നു. വിവിധ ഇനത്തിലെയും വലിപ്പത്തിലെയും പൂച്ചകളെ ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ വീടുകളിൽ ഇണക്കിവളർത്തുന്നു. അക്കൂട്ടത്തിൽ ഏറ്റവും നിളമുള്ള വളർത്തുപൂച്ച ആരാണെന്ന് അറിയാമോ? ഇറ്റലിയിലെ പാവിയയിൽ സിൻസിയ ടിന്നിറെല്ലോ എന്ന സ്ത്രീ വളർത്തുന്ന 'ബരിവെൽ" ( 7 വയസ് ) എന്ന പൂച്ചയാണ്. 120 സെന്റീമീറ്ററാണ് 2018ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ മെയ്ൻ കൂൻ ഇനത്തിലെ ബരിവെലിന്റെ നീളം. മൈമെയ്ൻസ് സ്റ്റുവർട്ട് ഗില്ലിഗൻ (സ്റ്റൂവീ) ആണ് എക്കാലത്തെയും നീളമേറിയ വളർത്തുപൂച്ച (123 സെന്റീമീറ്റർ). യു.എസിൽ ജീവിച്ചിരുന്ന മെയ്ൻ കൂൻ ഇനത്തിലെ സ്റ്റുവർട്ട് 2013ൽ വിടവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |