ന്യൂയോർക്ക്: യു.എസിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും. കാൻസാസ്, മിസോറി, കെന്റക്കി, വിർജീനിയ, വെസ്റ്റ് വിർജീനിയ, ആർക്കൻസോ, ന്യൂജേഴ്സി എന്നീ ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ ഡി.സിയിലെ ഒറ്റപ്പെട്ട മേഖലകളിൽ 16 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് നാഷണൽ വെതർ സർവീസിന്റെ പ്രവചനം. കാൻസാസ്, മിസോറി സംസ്ഥാനങ്ങളിലായി മൂന്ന് പേർ മരിച്ചു. ഇന്നലെ 1,300ലേറെ വിമാന സർവീസുകൾ റദ്ദാക്കി. റോഡുകൾ മഞ്ഞുമൂടിയതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |