തിരുവനന്തപുരം:കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ 29.10കോടി രൂപ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കൈമാറി. കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകൾ വിറ്റുകിട്ടുന്ന മുഴുവൻ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് നൽകുന്നത്.
വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 40രൂപയാണ് ടിക്കറ്റുവില.
ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ, പബ്ലിസിറ്റി ഓഫീസർ ജി. ബിൻസിലാൽ, ജില്ല ലോട്ടറി ഓഫിസർ ആനന്ദ് എസ് .കുമാർ, സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർമാരായ എ .എം അല്ലിറാണി , ഡോ: ഇ. ബിജോയ് എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |