ടെൽഅവീവ്: 19ന് നിലവിൽ വന്ന ഗാസ വെടിനിറുത്തലിന്റെ ഭാഗമായി 4 ഇസ്രയേലി ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരുടെ വിവരങ്ങൾ ഇസ്രയേലിന് കൈമാറി. 120 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ വിട്ടയയ്ക്കും. അതേസമയം, ഹമാസ് കരാർ ലംഘിച്ചെന്ന് ആരോപണമുണ്ട്. സിവിലിയൻ യുവതികളെ ആദ്യം മോചിപ്പിക്കണമെന്നാണ് ധാരണ. എന്നാൽ വനിതാ സൈനികരെയാണ് ഇന്ന് മോചിപ്പിക്കുകയെന്നാണ് വിവരം. നേരത്തെ 3 യുവതികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
ഇതിനിടെ, ലെബനനിലെ ഇസ്രയേൽ സേനാ പിന്മാറ്റം ഹിസ്ബുള്ളയുമായുള്ള വെടിനിറുത്തലിന്റെ 60-ാം ദിനമായ നാളെ പൂർത്തിയാകില്ല. ലെബനന്റെ ചുമതലകൾ പൂർണമായിട്ടില്ലെന്നും യു.എസിന്റെ ഏകോപനത്തോടെ പിന്മാറ്റം തുടരുമെന്നും ഇസ്രയേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |