റോം: ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച കടുത്ത ശ്വാസതടസമുണ്ടായതോടെ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. അണുബാധ രക്തത്തിലേക്ക് വ്യാപിക്കാനിടയുള്ളതിനാൽ നിരീക്ഷണം തുടരുകയാണ്. അദ്ദേഹം ബോധവാനാണെന്നും എന്നാൽ, ഇന്നലെയും ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നെന്നും വത്തിക്കാൻ അറിയിച്ചു.
അനീമിയയ്ക്കൊപ്പം രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറഞ്ഞതോടെ കഴിഞ്ഞ ദിവസം രക്തം നൽകേണ്ടി വന്നു. ഇന്നലെ കുർബാനയിൽ മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രാർത്ഥന തുടരണമെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു. 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |